Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:34 AM GMT Updated On
date_range 30 Jun 2017 8:34 AM GMTവേതനവർധന ഉടൻ നടപ്പാക്കണം ^സി.െഎ.ടി.യു
text_fieldsbookmark_border
വേതനവർധന ഉടൻ നടപ്പാക്കണം -സി.െഎ.ടി.യു കാഞ്ഞങ്ങാട്: 33 കെ.വി സബ്സ്റ്റേഷനുകളിലെ കരാർജീവനക്കാർക്ക് പുതുക്കിനിശ്ചയിച്ച വേതനവർധന ഉടൻ നടപ്പാക്കണമെന്ന് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ കോൺട്രാക്ട് വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ദിവസവേതനം 750 രൂപയായി വർധിപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപ്പാക്കിയിട്ടില്ല. ജില്ലയിലെ ഒമ്പത് സബ് സ്റ്റേഷനുകളിൽ പണിയെടുക്കുന്ന 54 കരാർജീവനക്കാർക്കാണ് വേതനവർധന നിഷേധിച്ചത്. 10 വർഷംവരെ സർവിസുള്ള ഇവർക്ക് 505 രൂപയാണ് നൽകുന്നത്. കാഞ്ഞങ്ങാട് നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബിനുമോൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story