Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹോദര​െൻറ കൺമുന്നിൽ...

സഹോദര​െൻറ കൺമുന്നിൽ വിദ്യാർഥിനി ബസിടിച്ച്​ മരിച്ചു

text_fields
bookmark_border
അഴീക്കോട്: . അലവിൽ ഒറ്റത്തെങ്ങിനു സമീപം വ്യാഴാഴ്ച വൈകീട്ട് 4.20ഒാടെയായിരുന്നു അപകടം. ഒറ്റത്തെങ്ങ് ചെറുകട ഹൗസിൽ അജിത്തി​െൻറ മകൾ അഭിനന്ദന (ഒമ്പത്) ആണ് മരിച്ചത്. പൂതപ്പാറ സൗത്ത് യു.പി സ്കൂൾ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ്. സ്കൂൾവിട്ട് സഹോദരൻ അനിജിത്തി​െൻറ കൂടെ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അഴീക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന റോയൽ ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ബിന്ദു. മറ്റൊരു സഹോദരൻ: അഭിജിത്ത് (അഴീക്കോട് ഹൈസ്കൂൾ വിദ്യാർഥി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story