Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധികൃതരെ...

അധികൃതരെ കാത്തുനിന്നില്ല; റോഡിലെ മരണക്കു​ഴിയടച്ച്​ ഒാട്ടോ ഡ്രൈവര്‍മാര്‍

text_fields
bookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയെയും പ്രവൃത്തി നടത്തിയ കെ.എസ്.ടി.പിയെയും കാത്തു നില്‍ക്കാതെ റോഡിലെ മരണക്കുഴികളടച്ച് ഒാേട്ടാ ഡ്രൈവർമാർ. കോട്ടച്ചേരിയിലെ പതിനഞ്ചോളം ഡ്രൈവർമാരാണ് ജില്ലിയും കളിമണ്ണുമൊക്കെ ചേർത്ത് കുഴികളടച്ചത്. സ്വകാര്യ ആശുപത്രിക്ക് മുന്‍വശത്തുള്ള വെള്ളക്കെട്ടും ഇവര്‍ നീക്കി. നഗരത്തിലെ ചളിക്കുഴികള്‍ ഗതാഗതത്തെയും പൊതുജനാരോഗ്യത്തെയും ബാധിച്ചിരുന്നു. എന്നാല്‍, കെ.എസ്.ടി.പി അധികൃതര്‍ അടക്കം ഇക്കാര്യത്തില്‍ വേണ്ട രീതിയില്‍ ഇടപെട്ടിരുന്നില്ല. കാലവർഷം ശക്തമായതോടെ കാഞ്ഞങ്ങാട് -കാസർകോട് കെ.എസ്.ടി.പി പാതയിൽ നാല് വാഹനങ്ങൾ കീഴ്മേൽ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story