Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:18 AM GMT Updated On
date_range 28 Jun 2017 9:18 AM GMTഎസ്.െഎ.ഒ സമരപ്പെരുന്നാൾ
text_fieldsbookmark_border
കണ്ണൂർ: എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശഹീദ് ജുനൈദ് ഐക്യദാർഢ്യ സമരപ്പെരുന്നാൾ സംഗമവും പ്രകടനവും നടന്നു. ജില്ല പ്രസിഡൻറ് ഷബീർ എടക്കാട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം പി.ബി.എം. ഫർമീസ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല സമിതി അംഗം ശംസീർ ഇബ്രാഹീം, എസ്.ഐ.ഒ ഡൽഹി സോൺ സെക്രട്ടറി ശിഹാദ് തുടങ്ങിയവർ സംസാരിച്ചു. എസ്.െഎ.ഒ ജില്ല പി.ആർ സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ സ്വാഗതവും ജില്ല സെക്രട്ടറി ശബീർ ഇരിക്കൂർ നന്ദിയും പറഞ്ഞു. ഫാസിൽ അബ്ദു, റംസി, അലി ഫായിസ്, മശ്ഹൂദ് കാടാച്ചിറ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. നേരത്തെ ജുനൈദിനുവേണ്ടി കാൽടെക്സിൽ മയ്യിത്ത് നമസ്കാരം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story