Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:56 AM GMT Updated On
date_range 2017-06-28T14:26:34+05:30ആർ.എസ്.എസിെൻറ പ്രധാനശത്രു ഇടതുപക്ഷം ^പിണറായി വിജയൻ
text_fieldsആർ.എസ്.എസിെൻറ പ്രധാനശത്രു ഇടതുപക്ഷം -പിണറായി വിജയൻ അഴീക്കോട്: ആർ.എസ്.എസിെൻറ പ്രധാനശത്രു കോൺഗ്രസ് അല്ല, ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴീക്കോട് നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിെൻറയും കോൺഗ്രസിെൻറയും സമീപനരീതി ഒന്നാണ്. രാജ്യത്ത് നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾ തൊട്ട്, രാജ്യത്തെ അമേരിക്കയുടെ കാൽക്കീഴിൽ അടിയറവെക്കാനുള്ള നീക്കംവരെയുള്ള എല്ലാകാര്യത്തിലും ഇരുവർക്കും സാരമായ അഭിപ്രായവ്യത്യാസമില്ല. കോൺഗ്രസ് തുടങ്ങിവെച്ച കാര്യങ്ങൾതന്നെയാണ് ബി.ജെ.പി ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നത്. ജനങ്ങളെ അണിനിരത്തി ആർ.എസ്.എസിനെ എതിർക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രേട്ടറിയറ്റ് അംഗം എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, ജില്ല സെക്രട്ടറി പി. ജയരാജൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം എൻ. ചന്ദ്രൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം സി. രവീന്ദ്രൻ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം എം. പ്രഭാകരൻ, ജില്ല കമ്മിറ്റി അംഗം വയക്കാടി ബാലകൃഷ്ണൻ, കണ്ണൂർ ഏരിയ സെക്രട്ടറി കെ.പി. സുധാകരൻ എന്നിവർ സംസാരിച്ചു. അഴീക്കോട് നോർത്ത് ലോക്കൽ സെക്രട്ടറി എ. സുരേന്ദ്രൻ സ്വാഗതവും സംഘാടകസമിതി കൺവീനർ കെ. ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു.
Next Story