Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:59 AM GMT Updated On
date_range 2017-06-25T14:29:42+05:30എം.എസ്സി ഫിസിക്സ് പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് കിട്ടിയത് പരീക്ഷ കഴിഞ്ഞിട്ട്; നിരവധിപേർക്ക് പരീക്ഷ നഷ്ടമായി
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ എം.എസ്സി ഫിസിക്സ് പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് ലഭിക്കാൻ വൈകിയതിനാൽ നിരവധി കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ജൂൺ 22ന് നടന്ന പരീക്ഷ എഴുതുന്നതിനുള്ള ഹാൾടിക്കറ്റ് പലർക്കും ഇന്നലെയാണ് ലഭിച്ചത്. ഇതോടെ അവസരം നഷ്ടപ്പെട്ട കുട്ടികളിൽ ചിലർ സർവകലാശാലക്കെതിരെ പരാതി നൽകുന്നതിനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിലാണ് ഫിസിക്സ് ഡിപ്പാർട്മെൻറ് പ്രവർത്തിക്കുന്നത്. പയ്യന്നൂർ തന്നെയായിരുന്നു പ്രവേശന പരീക്ഷക്കുള്ള സെൻററും. പരീക്ഷ എഴുതുന്നതിന് അേപക്ഷിച്ചവർ ഹാൾ ടിക്കറ്റ് ലഭിക്കുന്നതിന് സെൻററിനെ സമീപിച്ചപ്പോൾ തപാലായി അയക്കുമെന്നായിരുന്നു അറിയിപ്പ് കിട്ടിയിരുന്നത്. ഹാൾടിക്കറ്റ് കിട്ടാൻ വൈകിയതോടെ ഹാൾടിക്കറ്റ് ഡൗൺലോഡ്ചെയ്ത് എടുക്കുന്നതിനുള്ള സംവിധാനമുണ്ടോ എന്ന് അന്വേഷിച്ചും വിദ്യാർഥികൾ ബന്ധെപ്പട്ടിരുന്നു. എന്നാൽ, തപാൽമുഖേന അയക്കുന്ന ഹാൾടിക്കറ്റ് മാത്രമേ പരീക്ഷാ സെൻററിൽ സ്വീകരിക്കുകയുള്ളൂവെന്നും പരീക്ഷയുടെ സമയം ആകുേമ്പാൾ ടിക്കറ്റ് അയക്കുമെന്നുമാണ് കുട്ടികളെ അറിയിച്ചത്. പരീക്ഷ കഴിഞ്ഞ് ഒരുദിവസത്തിനു ശേഷമാണ് കുറ്റ്യാടി സ്വദേശിയായ ഫിദ അബ്ദുൽ ഖാദറിന് ഹാൾടിക്കറ്റ് ലഭിച്ചത്. പരീക്ഷ സെൻററിൽ വിളിച്ച് അന്വേഷിച്ചപ്പോൾ പരീക്ഷ കഴിഞ്ഞുെവന്നും മറ്റൊരവസരമില്ലെന്നും പറയുകയായിരുന്നു. ഫിദയുടെ കൂടെ പഠിച്ച മറ്റ് കുട്ടികൾക്കും ഹാൾ ടിക്കറ്റ് വൈകിയാണ് കിട്ടിയത്. പോസ്റ്റ് ഒാഫിസിൽനിന്ന് ഹാൾടിക്കറ്റ് നൽകുന്നതിന് കാലതാമസം നേരിട്ടതാണോ എന്ന സംശയത്തെ തുടർന്ന് അന്വേഷിച്ചുവെങ്കിലും പോസ്റ്റ് ഒാഫിസിൽനിന്ന് വൈകിയില്ലെന്ന് വ്യക്തമായി. മറ്റ് സർവകലാശാലകളിൽ ഹാൾടിക്കറ്റ് ഡൗൺലോഡ്ചെയ്തെടുത്ത് ഉപയോഗിക്കുന്നതിനുള്ള സംവിധാനമുണ്ടെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Next Story