Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:32 AM GMT Updated On
date_range 2017-06-25T14:02:22+05:30attn all use p7 must with photo +ഇന്ത്യ–പോർച്ചുഗൽ സഹകരണം ശക്തിപ്പെടുത്തും; 11 കരാറുകളിൽ ഒപ്പിട്ടു
text_fieldsattn all use p7 must with photo +ഇന്ത്യ–പോർച്ചുഗൽ സഹകരണം ശക്തിപ്പെടുത്തും; 11 കരാറുകളിൽ ഒപ്പിട്ടു ലിസ്ബൺ: ശാസ്ത്ര സാേങ്കതിക ഗവേഷണത്തിന് ഇന്ത്യയും പോർച്ചുഗലും നാല് ദശലക്ഷം യൂറോയുടെ സംയുക്ത ഫണ്ട് സ്വരൂപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോർച്ചുഗൽ പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ബാഹ്യാകാശം, ഇരട്ടനികുതി ഒഴിവാക്കൽ, നാനോ സാേങ്കതികത, സാംസ്കാരിക പങ്കാളിത്തം, ഉന്നത വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് 11 കരാറുകളും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു. കാലാവസ്ഥ പഠനം, ഭീകരത വിരുദ്ധത എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർധിപ്പിക്കാനും തീരുമാനമായി. ഇന്ത്യ–പോർച്ചുഗൽ അന്താരാഷ്ട്ര സ്റ്റാർട്ട് അപ് ഹബ്ബിനും ലിസ്ബണിൽ മോദി തുടക്കമിട്ടു. ഇന്ത്യയും പോർച്ചുഗലും സാമ്പത്തിക രംഗത്ത് മുന്നേറ്റത്തിെൻറ പാതയിലാണെന്നും ചരക്ക്, സേവനം, മൂലധനം, മനുഷ്യവിഭവശേഷി എന്നിവയുടെ കൈമാറ്റം കൂടുതൽ ഉൗർജിതമാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. െഎക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പോർച്ചുഗൽ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ലിസ്ബണിലെത്തിയ മോദിക്ക് ഉച്ചഭക്ഷണത്തിന് ഗുജറാത്തി സസ്യഭക്ഷണമാണ് ഒരുക്കിയിരുന്നത്. വിവിധതരം പച്ചക്കറികൾ സമൃദ്ധമായി ഉപയോഗിച്ച് കടുത്ത മസാലക്കൂട്ടിൽ തയാറാക്കുന്ന ഗുജറാത്തി വിഭവമായ ആഖു സാക് കൂടാതെ രാജ്മ മക്കായ്, സാഗ് കൊഫ്ത, കേസർ റൈസ്, റൊട്ടി, പപ്പടം, ഗുലാബ് ജാമുൻ തുടങ്ങി നിരവധി വിഭവങ്ങളും ഒരുക്കിയാണ് പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റ മോദിയെ വിരുന്നൂട്ടിയത്. ഗോവയിൽ വേരുകളുള്ള അർധ ഇന്ത്യൻ വംശജൻ കൂടിയാണ് കോസ്റ്റ. ജനുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹം ഗോവയിലെ ബന്ധുക്കളെ കാണാനും സമയം കണ്ടെത്തിയിരുന്നു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചക്കായി പോർച്ചുഗൽ സന്ദർശിക്കുന്നത്.
Next Story