Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആധാറുമായി പാൻകാർഡ്...

ആധാറുമായി പാൻകാർഡ് ബന്ധിപ്പിക്കാൻ അക്ഷയകേന്ദ്രങ്ങളിൽ സൗകര്യം

text_fields
bookmark_border
കണ്ണൂർ: ജൂൺ 30നുള്ളിൽ ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്യണമെന്ന സർക്കാർ നിർേദശത്തി​െൻറ അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ അക്ഷയകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കിയതായി ഐ.ടി മിഷൻ ജില്ല േപ്രാജക്ട് മാനേജർ സി.എം. മിഥുൻകൃഷ്ണ അറിയിച്ചു. ആധാറിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ വരുത്താനും ഇവിടെ സംവിധാനമുണ്ട്. ജില്ലയിൽ 220 അക്ഷയകേന്ദ്രങ്ങളുണ്ട്. ജില്ല ഭരണകൂടവും ജില്ല ഇ--ഗവേണൻസ് വിഭാഗവും നടപ്പിലാക്കിയ മാപ് മൈ ഹോം കണ്ണൂർ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ അക്ഷയകേന്ദ്രങ്ങളും ഗൂഗിൾ മാപ്പ് ചെയ്തിട്ടുണ്ട്. ഇതിൽ ജില്ലയിലെ അക്ഷയകേന്ദ്രങ്ങളുടെ ഫോൺ നമ്പർ, ലൊക്കേഷൻ എന്നിവ ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഗൂഗിൾ മാപ്പ് വഴി തൊട്ടടുത്തുള്ള അക്ഷയകേന്ദ്രങ്ങളെ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതാണെന്നും ഡി.പി.എം അറിയിച്ചു. ആധാർ അപ്ഡേഷനും ആധാർ എൻറോൾമ​െൻറിനും നിലവിൽ ജില്ലയിൽ 53 ആധാർ എൻറോൾമ​െൻറ് കേന്ദ്രങ്ങളുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story