Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരമേഖലയിൽ പനി...

മലയോരമേഖലയിൽ പനി പടരുന്നു: പേരാവൂരിൽ 30 പേർക്ക് ​െഡങ്കിപ്പനി

text_fields
bookmark_border
കേളകം: മലയോരമേഖലയിൽ പനി പടരുന്നു. പേരാവൂർ മേഖലയിൽ 30 പേർക്ക് െഡങ്കിപ്പനി ബാധിച്ചു. കുനിത്തല, കൊട്ടംചുരം, പുതുശ്ശേരി, കല്ലുമുതിരക്കുന്ന്, കോടംചാൽ തുടങ്ങിയ മേഖലകളിലാണ് പനി പടരുന്നത്. പനി സ്ഥിരീകരിച്ചവർ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഡെങ്കിപ്പനി കൂടാതെ മറ്റ് പകർച്ചപ്പനികളും പടരുന്നുണ്ട്. നിത്യേന നൂറു കണക്കിനാളുകളാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്. പനി പടരുന്ന സാഹചര്യത്തിൽപോലും വേണ്ടത്ര പ്രതിരോധനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പു തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രതിരോധമരുന്നുവിതരണം കാര്യക്ഷമമാക്കണമെന്നാണ് മറ്റൊരാവശ്യം. കേളകം പഞ്ചായത്തിലെ അടക്കാത്തോട്, കൊട്ടിയൂർ, ഒറ്റപ്ലാവ്, ആറളം ഫാം, ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി എന്നിവിടങ്ങളിലും ഡെങ്കിപ്പനി ബാധിച്ചു നിരവധി രോഗികൾ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story