Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരുന്നാൾ...

പെരുന്നാൾ സാധ്യതദിനങ്ങളിൽ പ്ലസ്​ വൺ പ്രവേശനം; വിദ്യാർഥികൾ ആശങ്കയിൽ

text_fields
bookmark_border
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മ​െൻറ് പ്രകാരമുള്ള പ്രവേശനനടപടി പെരുന്നാൾ ദിനത്തിൽ. പെരുന്നാൾ ആകാൻ സാധ്യതയുള്ള ദിവസത്തിൽ പ്രവേശനം നിശ്ചയിച്ചത് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രണ്ടാം അലോട്ട്മ​െൻറ് ജൂൺ 27ന് അവസാനിപ്പിക്കാനാണ് തീരുമാനം. ഇതിന് രണ്ട് ദിവസം മുമ്പ് അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കാനാണ് ആലോചന. ഇൗ രണ്ട് ദിവസങ്ങളിൽ ഒന്നിൽ പെരുന്നാൾ ആകാനാണ് സാധ്യത. പെരുന്നാൾ ആഘോഷത്തിനിടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രവേശനത്തിനായി ഒാടേണ്ട അവസ്ഥയാണ്. ആദ്യ അേലാട്ട്മ​െൻറിൽ താൽക്കാലിക പ്രവേശനം എടുത്ത വിദ്യാർഥികൾ നിർബന്ധമായും രണ്ടാം അലോട്ട്മ​െൻറിന് ശേഷം പ്രവേശനം സ്ഥിരപ്പെടുത്തണം. പ്രവേശനത്തിന് ഹാജരായില്ലെങ്കിൽ ഏകജാലക പ്രവേശന നടപടികളിൽനിന്ന് വിദ്യാർഥി പുറത്താവുകയുംചെയ്യും. ഒരുദിവസം നേരത്തെ അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കുകയും പ്രവേശനത്തിന് സാവകാശം അനുവദിക്കുകയും ചെയ്യണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം. 28നാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story