Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:55 AM GMT Updated On
date_range 22 Jun 2017 8:55 AM GMTആരോഗ്യ ക്ലാസും യോഗപരിശീലനവും സംഘടിപ്പിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തിെൻറയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ ആരോഗ്യ ക്ലാസുകളും യോഗപരിശീലന പരിപാടികളും സംഘടിപ്പിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ അധ്യക്ഷത വഹിച്ചു. മാധവൻ, അശോക്രാജ് എന്നിവർ യോഗപരിശീലന ക്ലാസ് നടത്തി. പഞ്ചായത്തംഗങ്ങളായ മോഹനൻ, ഗോപാലൻ, പത്മനാഭൻ എന്നിവർ സംസാരിച്ചു. അറുപതോളം പേർ പങ്കെടുത്ത ചടങ്ങിൽ ഡോ. ജി.കെ. സീമ സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story