Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂട്ടറിൽ ബസിടിച്ച്​ ...

സ്​കൂട്ടറിൽ ബസിടിച്ച്​ യുവാവ്​ മരിച്ചു

text_fields
bookmark_border
നീലേശ്വരം: സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ക്ലബിനു സമീപത്തെ തൈക്കടപ്പുറം സ്വദേശികളായ ഉമേശൻ-കെ. ലക്ഷ്മി ദമ്പതികളുടെ മകൻ കെ. ജിതിൻ (24) ആണ് മരിച്ചത്. സുഹൃത്ത് ഷിജുവിന് (27) പരിക്കേറ്റു. ഇന്നലെ രാവിലെ 8.30ഓടെ ഏഴിലോട് അത്തിപ്പറമ്പിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ണൂരിൽനിന്നും വരുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഷിജു മംഗളൂരുവിൽ ചികിത്സയിലാണ്. ഗൾഫിലായിരുന്ന ഷിജു ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ജിതി​െൻറ സഹോദരൻ: കെ. ഷിബിൻ (ഐ.ടി.ഐ വിദ്യാർഥി, എരിക്കുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.
Show Full Article
TAGS:LOCAL NEWS 
Next Story