Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണര്‍ റീചാര്‍ജിങ്​...

കിണര്‍ റീചാര്‍ജിങ്​ പരിശീലനം

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്കി​െൻറ കിണര്‍ റീചാര്‍ജിങ് പരിശീലനപരിപാടി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.വി. നാരായണൻ ‍ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ സി.എം. സബിത അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്കിലെ ഒമ്പതു പഞ്ചായത്തുകളില്‍നിന്നും രണ്ടു നഗരസഭകളില്‍നിന്നും 10 വീതം ആളുകളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാനായി രാജന്‍, മെംബര്‍ സെക്രട്ടറി പി.പി. പ്രദീപ് കുമാര്‍, എൻ.ആര്‍.ഇ.ജി.എസ് ഓവര്‍സീയര്‍ പി. ആരിഫ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ എം. സുര്‍ജിത്ത് പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്‌സൻ എന്‍. റീജ നന്ദി പറഞ്ഞു. പഠനോപകരണങ്ങൾ നൽകി തളിപ്പറമ്പ്: സഹായിയുടെ 'പഠനത്തിെനാരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മാപ്പിള സ്‌കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. സഹായി പ്രസിഡൻറ് കെ.പി.സി. ഹാരിസ് പ്രധാനാധ്യാപകൻ പി. ദിനേശന് കൈമാറി. സെക്രട്ടറി കെ. മുഹമ്മദ് ശാഫി, കെ.കെ. അബ്ദുന്നാസർ, സി. മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story