Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:03 AM GMT Updated On
date_range 2017-06-21T14:33:24+05:30മഞ്ചേശ്വരത്ത് വീണ്ടും കവർച്ച; യാചകരുടെ വേഷത്തിലെത്തിയ സംഘം രണ്ടു പവനും അരലക്ഷം രൂപയും കവർന്നു
text_fieldsമഞ്ചേശ്വരം: യാചകരുടെ വേഷത്തിലെത്തിയ സംഘം രണ്ടു പവൻ സ്വർണാഭരണവും അരലക്ഷം രൂപയും കവർന്നു. മഞ്ചേശ്വരം ഗേരുകട്ടെ സ്വദേശിനി മറിയം എന്ന യുവതിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഉച്ചയോടെ ഭിക്ഷ ചോദിച്ച് രണ്ടുപേർ വീട്ടിലെത്തുകയും ഇവർക്ക് ഭിക്ഷ നൽകിയശേഷം അയൽവാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. മറിയം തിരിച്ചു വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story