Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:58 AM GMT Updated On
date_range 21 Jun 2017 8:58 AM GMTകാൽനടപോലും ദുസ്സഹം; ചെറുഗോളി റോഡ് ഉപയോഗശൂന്യമായി
text_fieldsbookmark_border
മഞ്ചേശ്വരം: ടാറിങ് നടത്തണമെന്ന വർഷങ്ങളായുള്ള ആവശ്യം നിഷേധിച്ചതിന് പിന്നാലെ റോഡിൽ മണ്ണിട്ട് ചളിക്കുളമായതോടെ ചെറുഗോളി റോഡിൽ കാൽനടപോലും ദുസ്സഹമായി. മംഗൽപാടി പഞ്ചായത്തിലെ 19ാം വാർഡായ മംഗൽപാടിയിലെ ചെറുഗോളി റോഡിലാണ് നാട്ടുകാർക്ക് ദുരനുഭവം. ഇരുപതോളം കുടുംബങ്ങൾക്ക് സഞ്ചരിക്കാനുള്ള ഏക റോഡാണിത്. സദാശിവ ക്ഷേത്രത്തിനു സമീപത്തെ റോഡ് ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ടാറിങ് നടത്താൻ പഞ്ചായത്ത് അധികൃതർ തയാറായില്ല. ഇതിനുപിന്നാലെ മാസങ്ങൾക്ക് മുമ്പ് ചിലർ ഇവിടെ വൻതോതിൽ മണ്ണ് കൊണ്ടിടുകയും ചെയ്തു. മഴക്കാലമായതോടെ വെള്ളം കെട്ടിക്കിടക്കുകയും ഇതുമൂലം ഇവിടെ ചളിക്കുളമാവുകയുമായിരുന്നു. ഇപ്പോൾ ഇതുവഴി നടക്കാൻപോലും കഴിയാത്തതിനാൽ വളഞ്ഞുചുറ്റി മറ്റൊരു റോഡിലൂടെയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story