Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതീക്കുനിയിൽ ബി.ജെ.പി...

തീക്കുനിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു; എസ്​.എഫ്.ഐ ഏരിയ സെക്രട്ടറിക്ക്​ മർദനം

text_fields
bookmark_border
കുറ്റ്യാടി: വേളം തീക്കുനിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തീക്കുനി ചെറുപാറോൽ രാജനാണ്(48) ചൊവ്വാഴ്ച വൈകുന്നേരേം അഞ്ചരക്ക് തീക്കുനി മരമില്ലിനു സമീപം വെട്ടേറ്റത്. കാലിനും മറ്റും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മുകാരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിന് മുമ്പ് ഭജനമഠത്തിന് സമീപം സി.പി.എം–ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.എസ്. അശ്വന്തിന് മർദനമേറ്റതായി സി.പി.എം ആരോപിച്ചു. നാലു ദിവസം മുമ്പ് രാജ​െൻറ തീക്കുനിയിലെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. അതി​െൻറ തുടർച്ചയെന്നോണമാണ് തിങ്കളാഴ്ച പുലർച്ചെ കുറ്റ്യാടി വയടത്ത് കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറിയും സി.പി.എം ജില്ല കമ്മിറ്റിയംഗവുമായ കെ.കെ. ദിനേശ​െൻറ വീടിന് ബോംബേറുണ്ടായത്. തുടർന്ന് തിങ്കളാഴ്ച രാത്രി നരിപ്പറ്റയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവി​െൻറ ബന്ധുവി​െൻറ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കുറ്റ്യാടി സ്റ്റേഷൻ പരിധിയിൽ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story