Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:47 AM GMT Updated On
date_range 21 Jun 2017 8:47 AM GMTഒാവുചാലിലെ മണ്ണ് നീക്കുന്നതിനിടെ കേബിൾ മുറിഞ്ഞ് ഫോണുകൾ തകരാറിലായി
text_fieldsbookmark_border
ഉരുവച്ചാൽ: ഓവുചാൽ ശുചീകരിക്കാൻ യന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയപ്പോൾ ടെലിഫോൺ കേബിൾ മുറിഞ്ഞ് 50ഓളം വീടുകളിലെ ടെലിഫോണുകൾ പ്രവർത്തനരഹിതമായി. ഉരുവച്ചാൽ-മണക്കായി റോഡ് ജങ്ഷനിലാണ് സംഭവം. ഓവുചാൽ അടഞ്ഞ് മഴയിൽ റോഡിൽ വെള്ളം കെട്ടിനിന്നത് ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യുമ്പോഴാണ് ടെലിഫോൺ കേബിൾ മുറിഞ്ഞത്. പഴശ്ശി ടെലിഫോൺ എക്സ്ചേഞ്ചിേൻറതാണ് കേബിൾ. നാല് ദിവസത്തോളമായി ഉരുവച്ചാൽ പഴശ്ശി മേഖലയിലെ 50ഓളം വീടുകളിലെ ടെലിഫോൺ ബന്ധം തകരാറിലാണ്. രണ്ട് ദിവസമായി തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് വൈകീേട്ടാടെ തകരാർ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story