Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:47 AM GMT Updated On
date_range 2017-06-21T14:17:59+05:30വായന പക്ഷാചരണം: വിദ്യാർഥികൾക്ക് മത്സരങ്ങൾ
text_fieldsകണ്ണൂർ: വായന പക്ഷാചരണത്തിെൻറ ഭാഗമായി യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും പി.എൻ പണിക്കർ ഫൗണ്ടേഷനും ലൈബ്രറി കൗൺസിലും ചേർന്ന് വായന മത്സരം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വായന മത്സരം. സ്കൂൾതല മത്സരത്തിനുശേഷം ജൂലൈ ഒന്നിന് സബ്ജില്ലതല മത്സരവും എട്ടിന് ജില്ലതല മത്സരവും നടക്കും. ഹൈസ്കൂൾ വിഭാഗത്തിൽ ബാല്യകാല സഖി (വൈക്കം മുഹമ്മദ് ബഷീർ), അമ്മ (ഒ.എൻ.വി കുറുപ്പ്), ഓട്ടോറിക്ഷക്കാരെൻറ ഭാര്യ (എം. മുകുന്ദൻ), യു.പി വിഭാഗത്തിൽ പൂവഴി മരുവഴി (സുഗതകുമാരി), അകലങ്ങളിലെ കൂട്ടുകാർ (സി. രാധാകൃഷ്ണൻ), പ്രകാശത്തിെൻറ പുതിയ ലോകം (പ്രഫ. കെ. പാപ്പൂട്ടി) എന്നീ പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് വായന മത്സരം. വായന പക്ഷാചരണത്തിെൻറ ഭാഗമായി ജൂലൈ രണ്ടിന് ജില്ലതല ക്വിസ് മത്സരവും നടക്കും. ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ക്വിസ് മത്സരം. ഒരു സ്കൂളിൽ നിന്ന് രണ്ടുപേർക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി വിദ്യാർഥികൾ ജൂൺ രണ്ടിന് രാവിലെ 9.30ന് കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെത്തണം. ജില്ലതലത്തിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റും കാഷ് ൈപ്രസും സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും.
Next Story