Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:18 AM GMT Updated On
date_range 2017-06-20T14:48:38+05:30കെ.എസ്.ടി.പി അവഗണന: ഉദുമയില്‍ ഇന്ന് പ്രതീകാത്മക മനുഷ്യ ഡിവൈഡർ
text_fieldsഉദുമ: ഉദുമ ടൗണില്‍ കെ.എസ്.ടി.പി റോഡ് നിർമാണം പൂര്‍ത്തിയായിട്ടും അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ ഒരുക്കും. ഒപ്പുശേഖരണവും നടത്തും. ഒപ്പുശേഖരണം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എ.വി. ഹരിഹരസുധന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ്കുമാര്‍, കെ.കെ. ഷാഫി കോട്ടക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മൂലയില്‍ മൂസ, കെ.വി. ബാലകൃഷ്ണന്‍, പി.കെ. അബ്ദുല്ല, ഇ.കെ. മുഹമ്മദ്കുഞ്ഞി, എച്ച്. ഹരിഹരന്‍, എം.ബി. അബ്ദുല്‍കരീം നാലാംവാതുക്കല്‍, അഷറഫ് ക്യാപ്റ്റന്‍, മുസ്തഫ കാപ്പില്‍, മുരളീധരന്‍ പള്ളം, പി.കെ. ജയന്‍, യൂസഫ് എന്നിവർ സംസാരിച്ചു. ഫാറൂഖ് കാസ്മി സ്വാഗതം പറഞ്ഞു.
Next Story