Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രാർഥനാഹാളിൽ റമദാൻ...

പ്രാർഥനാഹാളിൽ റമദാൻ അതിഥിയായി രാമനുണ്ണി

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ യൂനിറ്റി സ​െൻററിൽ ളുഹ്ർ നമസ്കാരം കഴിഞ്ഞ് സുന്നത്ത് നമസ്കാരം പൂർത്തിയാകുന്നതുവരെ സാഹിത്യകാരൻ കെ.പി. രാമനുണ്ണി കാത്തിരുന്നു. വിശ്വാസികളാവെട്ട രാമനുണ്ണിയുടെ പ്രഭാഷണം പ്രതീക്ഷിച്ച് തങ്ങളുടെ പ്രാർഥനകൾ മുഴുമിച്ചശേഷം നമസ്കാര മുസല്ലയിൽനിന്ന് എഴുന്നേറ്റില്ല. 'പ്രാർഥനാഹാളിൽ ഹൈന്ദവനായ തന്നെ സ്വീകരിച്ച് കാത് കൂർപ്പിച്ചിരിക്കുന്ന നിങ്ങൾ ചരിത്രത്തി​െൻറ ഭാഗമാണ്' എന്ന വിശേഷണത്തോടെ തുടങ്ങിയ രാമനുണ്ണിയുടെ ഒരു മണിക്കൂർ നീണ്ട പ്രഭാഷണം സാകൂതമാണ് വിശ്വാസികൾ കേട്ടിരുന്നത്. കണ്ണൂർ താവക്കരയിലെ യൂനിറ്റി സ​െൻററിലാണ് സൗഹാർദത്തി​െൻറ പുതിയ മാതൃക സൃഷ്ടിച്ച് പ്രഭാഷണവേദി ഒരുക്കപ്പെട്ടത്. രാമനുണ്ണി റമദാൻ പ്രഭാഷണത്തിനെത്തുന്ന വിവരമറിഞ്ഞ് നാനാ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ സ്ത്രീകളുൾപ്പെടെയുള്ള വിശ്വാസികളാൽ യൂനിറ്റി സ​െൻറർ പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. മസ്ജിദി​െൻറ ഖുതുബ മിമ്പറിന് മുന്നിലായിരുന്നു പ്രഭാഷണവേദി. മധ്യാഹ്നനമസ്കാരം കഴിഞ്ഞ ഉടനെ രാമനുണ്ണി പ്രാർഥനാഹാളിലേക്ക് പ്രവേശിച്ചു. ഒപ്പം റിട്ട. ഡെപ്യൂട്ടി ലേബർ കമീഷണർ പി.സി. വിജയരാജനുൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകരും ഉണ്ടായിരുന്നു. ഇസ്ലാമിക പ്രബോധന പ്രവർത്തനത്തി​െൻറ ആദ്യകാല അലെയാലികൾ ഉയർന്ന പൊന്നാനിയിൽ ജനിക്കുകയും ത​െൻറ കുട്ടിക്കാലത്ത് കാണപ്പെട്ട മുസ്ലിം ജീവിതം മനസ്സിൽ ചെലുത്തിയ സ്വാധീനവും വിവരിച്ചുകൊണ്ടുള്ള രാമനുണ്ണിയുടെ പ്രഭാഷണം അതീവ ശ്രദ്ധയോടെയാണ് വിശ്വാസികൾ ശ്രവിച്ചത്. നോമ്പുകാലത്തെ മര്യാദകളെ കുറിച്ച് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അമ്മ പഠിപ്പിച്ചിരുന്നു. നമ്മുടെ കൃഷ്ണനില്ലേ, അതുേപാലെ തന്നെയാണ് അയൽവാസി ഖയ്യൂമി​െൻറ മുഹമ്മദ് നബിയും എന്നാണ് അമ്മ പഠിപ്പിച്ചുതന്നത്. മൂന്നരവയസ്സിൽ അച്ഛൻ നഷ്ടെപ്പട്ട തനിക്ക് പിതൃസ്ഥാനത്തുനിന്ന, ഖയ്യൂമി​െൻറ പിതാവ് അബ്ദുല്ല ഹാജി എന്നും വല്ലാത്ത അനുഭൂതിയാണ് സമ്മാനിച്ചിരുന്നത്. എന്നാൽ, അബ്ദുല്ല ഹാജി, അനാഥബാല​െൻറ മുന്നിൽവെച്ച് സ്വന്തം മകനെ ലാളിക്കരുെതന്ന പ്രവാചകശാസന അനുസരിക്കുകയായിരുന്നു എന്ന് വളർന്നപ്പോഴാണ് മനസ്സിലായത്. നബിയുടെ ചര്യയിൽനിന്ന് എത്രത്തോളം മാറി എന്നതിനനുസരിച്ചാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ ഇസ്ലാമികപ്രഭാഷണം എന്ന ആലോചനയിൽനിന്നാണ് കെ.പി. രാമനുണ്ണിയെ ക്ഷണിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് പറഞ്ഞു. രാമനുണ്ണിയുടെ ജീവിതാനുഭവത്തിൽ സ്വാധീനിച്ച നിഷ്കളങ്കനായ അയൽവാസിയായ വിശ്വാസിയാകാൻ ജീവിതംകൊണ്ട് നമുക്ക് കഴിയണമെന്ന് അദ്ദേഹം മുസ്ലിംകളെ ഒാർമിപ്പിച്ചു. പി.സി. വിജയരാജനും ത​െൻറ നോമ്പനുഭവങ്ങൾ വിവരിച്ചു. പടം: അടിക്കുറിപ്പ്: കണ്ണൂർ യൂനിറ്റി സ​െൻറർ മസ്ജിദിൽ കെ.പി. രാമനുണ്ണി റമദാൻ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story