Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:28 AM GMT Updated On
date_range 2017-06-19T13:58:34+05:30പനി പ്രതിരോധപ്രവർത്തനം: പ്രത്യേക ഗ്രാമസഭ ചേരും
text_fieldsതലശ്ശേരി: പനി പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേരും. നാളെ രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഒാഡിറ്റോറിയത്തിലാണ് ഗ്രാമസഭ. പ്രസിഡൻറ് കെ.കെ. രാജീവെൻറ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ബ്ലോക്ക്തല അവലോകനയോഗത്തിലാണ് പ്രതിരോധപ്രവർത്തനം ഉൗർജിതപ്പെടുത്താൻ തീരുമാനിച്ചത്. ഗ്രാമസഭക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഒാഫിസും പരിസരവും അംഗങ്ങളും ജീവനക്കാരും ചേർന്ന് ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഒാഫിസും പരിസരവും ഗ്രീൻ പ്രോേട്ടാക്കോൾ പാലിക്കുന്ന ബ്ലോക്കാക്കി മാറ്റുന്ന ഒൗദ്യോഗികപ്രഖ്യാപനം ഇൗമാസം അവസാനത്തോടെ പ്രഖ്യാപിക്കും. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിദഗ്ധരുമുൾപ്പെടുന്ന സമിതി ബ്ലോക്ക് പഞ്ചായത്തടിസ്ഥാനത്തിൽ ജൂൺ 30നകം രൂപവത്കരിക്കും. വൈസ് പ്രസിഡൻറ് കെ. ഷൈമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. പ്രദീപ് പുതുക്കുടി, സി. ഹരീന്ദ്രൻ, കെ. സ്വീറ്റ്ന, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. റീജ, പി.വി. ജസീൽ, ഹെൽത്ത് സൂപ്പർവൈസർ സി.ജെ. ചാക്കോ, ആർ. നിധിൻ, കെ.ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Next Story