Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:21 AM GMT Updated On
date_range 2017-06-19T13:51:59+05:30പഴക്കംചെന്ന മൺപാത്ര അവശിഷ്ടം കണ്ടെത്തി
text_fieldsപയ്യന്നൂർ: പിലാത്തറ കുളപ്പുറം വലിയവനം കുന്നിൽനിന്ന് പഴക്കംചെന്ന മൺപാത്രത്തിെൻറ ഭാഗങ്ങൾ കണ്ടെത്തി. ഡി.വൈ.എഫ്.െഎ കളപ്പുറം ഈസ്റ്റ് യൂനിറ്റ് നടത്തിയ മഴയാത്രക്കിടെയാണ് ഇവ കണ്ടെത്തിയത്. പ്രദേശത്ത് അടുത്തകാലത്തൊന്നും ജനവാസമില്ലാത്തതാണ്. പണ്ട് ചിങ്കത്താന്മാർ ഇവിടെ ജീവിച്ചിരുന്നതായി പഴമക്കാർ പറയുന്നു. ഇവർ ഉപയോഗിച്ചതാകാം ഇവയെന്നാണ് കരുതുന്നത്. കൂടുതൽ പഠനം നടത്തിയാൽ ചരിത്രതെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ ഈ മൺപാത്ര കഷണങ്ങൾ മഹാശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതുമാവാമെന്നും ചരിത്രാധ്യാപകൻ ഷൈജു, പരിസ്ഥിതിപ്രവർത്തകരായ രവീന്ദ്രൻ തൃക്കരിപ്പൂർ, നിശാന്ത് എന്നിവർ പറഞ്ഞു. മഴയാത്ര ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവർത്തകനും സാഹിത്യകാരനുമായ വി.വി. രവീന്ദ്രൻ തൃക്കരിപ്പൂർ ക്ലാസ് എടുത്തു. ശിവകുമാർ അധ്യക്ഷത വഹിച്ചു. പി.പി. രജീഷ് സ്വാഗതം പറഞ്ഞു. എം.വി. രമ്യ, പി.വി. നിശാന്ത്, പി. ശെൽവരാജ് എന്നിവർ സംസാരിച്ചു.
Next Story