Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:33 AM GMT Updated On
date_range 18 Jun 2017 8:33 AM GMTഎസ്.ഐ.ഒ ഇഫ്താര്‍ സംഗമം
text_fieldsbookmark_border
കാസർകോട്: ഫാഷിസത്തിനെതിരെ ഐക്യത്തിന് ആഹ്വാനംചെയ്ത് എസ്.ഐ.ഒ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. 'റിയാസ് മൗലവി ആവര്‍ത്തിക്കപ്പെടരുത്' എന്ന തലക്കെട്ടിലാണ് സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരും വിവിധ സംഘടനാനേതാക്കളും ഒത്തുചേര്‍ന്ന സദസ്സില്‍ സംഘ്പരിവാര്‍ ആക്രമണങ്ങളുടെ ഇരകള്‍ അവരുടെ നോവുകള്‍ പങ്കുവെച്ചു. റിയാസ് മൗലവിയുടെ സഹോദരൻ ടി.എസ്. അബ്ദുറഹ്മാൻ, ഫഹദിെൻറ അമ്മാവന് സമീര്‍ പാക്യാര, മംഗലാപുരത്ത് പശുക്കടത്ത് ആരോപിച്ച് ആക്രമിക്കപ്പെട്ട സമീര്‍ മംഗല്പാടി, അട്ക്കത്ത്ബയല്‍ മുഹമ്മദ്കുഞ്ഞിയുടെ മകന് ഷഹീൻ, എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട സിനാെൻറ ജ്യേഷ്ഠെൻറ മകന് ജിനീഷ് എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റാഷിദ് മുഹ്യിദ്ദീന് അധ്യക്ഷതവഹിച്ചു. പ്രസ്ക്ലബ് സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം റമീസ് വേളം, സാമൂഹികപ്രവര്ത്തകന് രവീന്ദ്രന് പാടി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ.എ. മുഹമ്മദ് ശാഫി, എം.എസ്.എഫ് ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് യൂസുഫ് ചെമ്പരിക്ക, യൂത്ത്ലീഗ് ജില്ല സെക്രട്ടറി എം.എ. നജീബ്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല, സൗഹൃദം കാസർകോട് ജനറൽ കൺവീനർ ശഫീഖ് നസ്റുല്ല, ഉത്തരദേശം ചീഫ് മുജീബ് അഹ്മദ്, യൂനുസ് വിസ്ഡം, റാഷിദ് നായന്മാര്മൂല എന്നിവർ സംസാരിച്ചു. ഫൈസാന്‍ ഫഹീം, റാസിക് മഞ്ചേശ്വരം, ജാസിര്‍ പടന്ന, ശഹ്സാദ് പടന്ന എന്നിവർ നേതൃത്വം നല്കി. എസ്.ഐ.ഒ കാമ്പസ് സെക്രട്ടറി ഇസാസുല്ല സ്വാഗതവും ജില്ല സെക്രട്ടറി വാജിദ് ആലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story