Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:16 AM GMT Updated On
date_range 2017-06-18T13:46:48+05:30സഹകരണ ജനാധിപത്യത്തെ സർക്കാർ ചോരയിൽ മുക്കിക്കൊല്ലുന്നു ^മുല്ലപ്പള്ളി
text_fieldsസഹകരണ ജനാധിപത്യത്തെ സർക്കാർ ചോരയിൽ മുക്കിക്കൊല്ലുന്നു -മുല്ലപ്പള്ളി തലശ്ശേരി: സഹകരണ ജനാധിപത്യത്തെ പിണറായിസർക്കാർ ചോരയിൽ മുക്കിക്കൊല്ലുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. തലശ്ശേരി അഗ്രിക്കൾചറൽ ഇംപ്രൂവ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങിളിലും എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ കേരള ബാങ്ക് തുടങ്ങുമെന്ന് പറഞ്ഞാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇടതുസർക്കാർ അധികാരത്തിലെത്തി ഒരുവർഷം കൊണ്ടാണ് കേരള സഹകരണനിയമത്തിൽ ഭേദഗതി വരുത്തുമെന്ന് പറഞ്ഞ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. എന്നാൽ, എന്തിനാണ് ഇത്രയും ധിറുതിപിടിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു. ഈ ഓർഡിനൻസ് പുറപ്പെടുവിക്കുമ്പോൾ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ് ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സംസ്ഥാന സഹകരണ ബാങ്കുകളും ജില്ല സഹകരണ ബാങ്കുകളും അതിെൻറ 1200 ശാഖകളും സംയോജിപ്പിച്ചാണ് പുതിയ ബാങ്ക് ആരംഭിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. യു.പി.എ സർക്കാർ കൊണ്ടുവന്ന സഹകരണ അവകാശമായ ഒമ്പതാം ഭരണഘടന ഭേദഗതിക്ക് കടകവിരുദ്ധവും സർക്കാർ നൽകിയ ഉറപ്പുകളുടെ ലംഘനവുമാണിത്. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് സജീവ് മാറോളി അധ്യക്ഷത വഹിച്ചു. ഫലവൃക്ഷത്തൈ വിതരണം കോൺഗ്രസ് നേതാവ് വി.എ. നാരായണൻ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്ണൻ, സൊസൈറ്റി സെക്രട്ടറി എം. സതീഷ് തുടങ്ങിയവർ സംബന്ധിച്ചു.
Next Story