Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:42 AM GMT Updated On
date_range 2017-06-17T14:12:22+05:30ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ്
text_fieldsകണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കാൻ ജില്ലയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ആവാസ്) നടപ്പാക്കും. 18നും 60നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്കായാണ് പദ്ധതി. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരു വർഷം 15,000 രൂപയുടെ സൗജന്യചികിത്സ ലഭ്യമാകും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ല കലക്ടർ ചെയർമാനായും ജില്ല ലേബർ ഓഫിസർ കൺവീനറായും ജില്ല മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി രൂപവത്കരിക്കും. മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ക്യാമ്പ് സംഘടിപ്പിക്കും. തൊഴിലാളികളുടെ ആധാർ കാർഡ്, ൈഡ്രവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിെൻറ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് സംയോജിത തിരിച്ചറിയൽ കാർഡ് നൽകുക.
Next Story