Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശരത്ബാബു​ മികച്ച

ശരത്ബാബു​ മികച്ച ഷൂട്ടർ

text_fields
bookmark_border
നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.സി.സി കാഡറ്റ് ശരത്ബാബുവിനെ മികച്ച ഷൂട്ടറായി തെരഞ്ഞെടുത്തു. കോഴിക്കോട്ട് ജൂൺ മൂന്നു മുതൽ നടന്ന എൻ.സി.സി സംയുക്ത വാർഷിക പരിശീലന ക്യാമ്പിലാണ് മികച്ച ഷൂട്ടറായി ശരത്തിനെ തെരഞ്ഞെടുത്തത്. ഫയറിങ് മത്സരത്തിൽ അഞ്ചു വെടിയുണ്ടകൾ രണ്ടു സെ.മീ വ്യത്യാസത്തിൽ ലക്ഷ്യത്തിൽ കൊള്ളിച്ചാണ് ഒന്നാമനായത്. കേരളത്തിലെ വിവിധ കലാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 കാഡറ്റുകളിൽനിന്നാണ് ശരത്ബാബു മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്നാട് സ്വദേശിയായ ടി.വി. ബാബു--പുഷ്പവല്ലി ദമ്പതികളുടെ മകനായ ശരത്ബാബു രണ്ടാംവർഷ ബി.എസ്സി വിദ്യാർഥിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story