Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:33 AM GMT Updated On
date_range 17 Jun 2017 8:33 AM GMTകേളകത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പ്
text_fieldsbookmark_border
കേളകം: ഹൈകോടതി നിരീക്ഷണത്തിൽ കേളകത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണ സമിതി തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. 337 വോട്ടർമാരുള്ള കേളകം യൂനിറ്റിൽ നിലവിലെ പ്രസിഡൻറ് പൗലോസ് കൊല്ലുവേലിയും ജോർജ് കുട്ടി വാളുവെട്ടിക്കലും തമ്മിലാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇവരുടെ പാനലിൽ 27 അംഗ പ്രവർത്തക സമിതിയാണ് തെരഞ്ഞെടുക്കപ്പെടുക. രാവിലെ 11ന് കേളകം വ്യാപാര ഭവനിൽ ആരംഭിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്ന് മണിക്ക് സമാപിക്കും. ഹൈകോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സി.സി. വർഗീസാണ് റിട്ടേണിങ് ഓഫിസർ. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിലാണ് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുക. ക്രമസമാധാന പാലനം ഉറപ്പാക്കാൻ പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ കെ. കുട്ടികൃഷ്ണെൻറ നേതൃത്വത്തിൽ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story