Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:31 AM GMT Updated On
date_range 17 Jun 2017 8:31 AM GMTഉരുവച്ചാലിൽ റോഡരികിൽ മാലിന്യം തള്ളി
text_fieldsbookmark_border
ഉരുവച്ചാൽ: ഡെങ്കിപ്പനി പടരുന്ന കാലത്തും റോഡരികിൽ മാലിന്യം തള്ളി. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ടൗണിലാണ് റോഡരികിൽ വെള്ളിയാഴ്ച പുലർച്ചെ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയത്. മഴക്കാലരോഗങ്ങളും മറ്റും തടയുന്നതിെൻറ ഭാഗമായാണ് നഗരസഭയും വ്യാപാരികളും ചേർന്ന് ടൗൺ ശുചീകരിച്ചിരുന്നു. കടകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ കുടുംബശ്രീ അംഗങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബശ്രീ പ്രർത്തകർ മാലിന്യം ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് ചാക്കുകളിലാക്കിയുള്ള മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് റോഡരികിൽ തള്ളിയത്. മട്ടന്നൂർ നഗരസഭയിൽ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് തള്ളിയ മാലിന്യം നഗരസഭയുടെ വാഹനത്തിൽ കുടുംബശ്രീപ്രവർത്തകർ നീക്കംചെയ്തു. മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ടൗണിലെ സി.സി.ടി.വി കാമറ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story