Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:55 AM GMT Updated On
date_range 15 Jun 2017 8:55 AM GMTസിവിൽ സ്റ്റേഷൻ നവീകരണം: പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങൾ ഒാഫിസുകളുടെ പരിസരത്ത് കൂട്ടിയിട്ടു
text_fieldsbookmark_border
കാസർകോട്: വിദ്യാനഗറിലെ സിവിൽ സ്റ്റേഷനിൽ ഒന്നാം ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഒാഫിസുകൾ നവീകരിക്കുന്നതിെൻറ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങൾ മറ്റ് ഒാഫിസുകളുടെ പരിസരത്ത് കൂട്ടിയിട്ടത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. ജില്ല എംപ്ലോയ്മെൻറ് ഓഫിസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് എന്നിവയിൽനിന്ന് പൊളിച്ചുനീക്കിയ അവശിഷ്ടങ്ങൾ താഴെയുള്ള ആർ.ടി ഓഫിസ്, സാമൂഹികനീതി ഓഫിസ്, അളവു-തൂക്ക ഓഫിസ് എന്നിവയുടെ സമീപത്താണ് കൂട്ടിയിട്ടത്. നിർമാണചുമതല ഏറ്റെടുത്ത കരാറുകാരെ ഉപയോഗിച്ച് ഇവ നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ ജില്ല കലക്ടർക്ക് നിവേദനം നൽകി. മഴയിൽ ചോർന്നൊലിക്കുന്ന ആർ.ടി ഓഫിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വരാന്തയിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതി പരിഹരിക്കാനും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story