Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:31 AM GMT Updated On
date_range 2017-06-15T14:01:41+05:30മദ്റസ കെട്ടിടം കത്തിനശിച്ചു
text_fieldsതളിപ്പറമ്പ്: കപ്പാലത്തിനടുത്ത തങ്ങൾപള്ളിയുടെ പഴയ . ചൊവ്വാഴ്ച രാത്രി 11 മണിയോടെ സമീപത്തെ കടക്കാരനാണ് തീപിടിച്ചത് കണ്ടത്. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. പാചകത്തിനായി ഉപയോഗിക്കുന്നതാണിപ്പോൾ ഈ കെട്ടിടം. ഓടുമേഞ്ഞ മേൽക്കൂരയടക്കം കത്തിനശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാമൂഹികവിരുദ്ധർ തീയിട്ടതാണെന്ന് സംശയിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. കർഷകസംഘം താലൂക്ക് ഒാഫിസ് മാർച്ച് തളിപ്പറമ്പ്: വിവിധ വില്ലേജുകളിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, കൈവശക്കാർക്കെല്ലാം ഉപാധിരഹിത പട്ടയങ്ങൾ നൽകുക, രേഖയും പട്ടയവും ഉള്ളവരിൽനിന്ന് നികുതി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി.പി. ദാമോദരൻ ഉദ്ഘാടനംചെയ്തു. പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എം. വേലായുധൻ, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ശശിധരൻ, പി.വി. രാമകൃഷ്ണൻ, ആനക്കീൽ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story