Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:01 AM GMT Updated On
date_range 14 Jun 2017 9:01 AM GMTസമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം: ജില്ലതല അവാര്‍ഡ് ദാനം നാളെ
text_fieldsbookmark_border
കണ്ണൂർ: പച്ചക്കറി വികസനം, വിജ്ഞാന വ്യാപനം, സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം എന്നീ മേഖലകളില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചെവച്ചവരെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തില്‍ അവാര്‍ഡ് നല്കി ആദരിക്കും. 15ന് രാവിലെ 10 മണിക്ക് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ തൈ വിതരണോദ്ഘാടനം മേയര്‍ ഇ.പി. ലതയും സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡ് വിതരണം പി.കെ. ശ്രീമതി എം.പിയും നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story