Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിലീഫ് വിതരണം

റിലീഫ് വിതരണം

text_fields
bookmark_border
പയ്യന്നൂർ: രാമന്തളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലി‍​െൻറയും അബൂദബി രാമന്തളി മുസ്ലിം യൂത്ത് സ​െൻററി‍​െൻറയും ആഭിമുഖ്യത്തില്‍ രാമന്തളി പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് ചെയ്തു. രാമന്തളി ജുമാമസ്ജിദ് അസി. ഖത്തീബ് ഇബ്രാഹീം മദനി പ്രാർഥനക്ക് നേതൃത്വം നല്‍കി. കക്കുളത്ത് അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയംഗം കെ.ടി. സഹദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം ലീഗ് പ്രസിഡൻറ് എസ്.എ. ശുക്കൂര്‍ ഹാജി, ജനറല്‍ സെക്രട്ടറി എം. അബ്ദുല്ല, ട്രഷറര്‍ സി.കെ. മൂസക്കുഞ്ഞി ഹാജി, രാമന്തളി പഞ്ചായത്ത് ലീഗ് പ്രസിഡൻറ് പി.എം. ലത്തീഫ്, കരപ്പാത്ത് ഹംസ, യു.കെ. മുഹമ്മദ് കുഞ്ഞി, എ.പി. റുഖ്നുദ്ദീന്‍, പി.കെ. ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാപക ദിനാചരണം പയ്യാവൂർ: ചെമ്പേരി വൈ.എം.സി.എ സ്ഥാപക ദിനാചരണവും വാർഷിക പ്ലാനിങ്ങും വൈ.എം.സി.എ കേരള റീജ്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് മാത്യു അടുപ്പുകല്ലിങ്കൽ അധ്യക്ഷത വഹിച്ചു. ഇമ്മാനുവൽ ജോർജ് ക്ലാസെടുത്തു. ബോബി കടുവാതൂക്കിൽ, സിബി പിണക്കാട്ട്, ബാബു കുട്ടി ജോർജ്, ആൻറണി മായയിൽ, ബിനു മണിമല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story