Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോദിയുടേത് വർഗീയഫാഷിസം...

മോദിയുടേത് വർഗീയഫാഷിസം ^കെ. സുധാകരൻ

text_fields
bookmark_border
മോദിയുടേത് വർഗീയഫാഷിസം -കെ. സുധാകരൻ തൃക്കരിപ്പൂർ: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി വർഗീയഫാഷിസമാണ് ലക്ഷ്യമിടുന്നതെങ്കിൽ കേരളത്തിൽ സി.പി.എം വർഗഫാഷിസമാണ് നടപ്പാക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ. സുധാകരൻ പറഞ്ഞു. കെ. വെളുത്തമ്പുവി​െൻറ ഒന്നാം ചരമവാർഷിക ഭാഗമായി തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമുയർത്തിയ നരേന്ദ്ര മോദിക്ക് വരുന്ന തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ജനങ്ങൾ നൽകുക. കേരളത്തിൽ ഐ.എ.എസുകാരും ഐ.പി.എസുകാരും നടത്തിവരുന്ന ശീതസമരം മൂന്നുമാസം പിന്നിട്ടിട്ടും അത് പരിഹരിക്കാൻപോലും ത്രാണിയില്ലാത്ത മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണെന്നും കെ. സുധാകരൻ പറഞ്ഞു. പൊതുസമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. മുകുന്ദൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്‌ണൻ, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ അഡ്വ. കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, ജനറൽ സെക്രട്ടറി കെ.പി. പ്രകാശൻ, ഡി.സി.സി നിർവാഹകസമിതി അംഗം പി.വി. കണ്ണൻ, പി.വി. പദ്മജ, സി. രവി, കെ. അശോകൻ, കെ.പി. ജയദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story