Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദക്ഷിണ കന്നട ജില്ലയിലെ ...

ദക്ഷിണ കന്നട ജില്ലയിലെ നെല്‍വയലുകളില്‍ യന്ത്രവത്കൃത കൃഷിയൊരുക്കം

text_fields
bookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നെല്‍വയലുകളില്‍ യന്ത്രവത്കൃത കൃഷിയൊരുക്കം. 28,000 ഹെക്ടറിലാണ് ഈ വര്‍ഷം ഇൗ രീതിയിൽ ഞാറ് നടുന്നത്. ഹെക്ടറിന് 4000 രൂപ നിരക്കില്‍ കര്‍ഷക‍​െൻറ ബാങ്ക് അകൗണ്ടില്‍ നേരിട്ട് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പരമ്പരാഗതരീതിയില്‍ കൃഷിയിറക്കുന്ന നെല്‍ക്കര്‍ഷകര്‍ക്കുള്ള 50 ശതമാനം സബ്സിഡി തുടരുമെന്ന് കൃഷി ജോ. ഡയറക്ടര്‍ എച്ച്. കെമ്പെ ഗൗഡ പറഞ്ഞു. 4000 കിൻറല്‍ നെല്‍വിത്ത് വകുപ്പ് ശേഖരിച്ചിരുന്നു. ഇതില്‍ മട്ട ഇനത്തില്‍പെട്ട 285 ക്വിൻറല്‍ കര്‍ഷകര്‍ വിലയ്ക്ക് വാങ്ങി. മേയിൽ 144 മി. മീറ്റര്‍ വേനല്‍മഴ ലഭിച്ചതിനാല്‍ പാടങ്ങള്‍ കൃഷിക്ക് പാകമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story