Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:19 AM GMT Updated On
date_range 11 Jun 2017 8:19 AM GMTപ്രിയദർശിനി മന്ദിരം ഉദ്ഘാടനം
text_fieldsbookmark_border
പയ്യന്നൂർ: കണ്ടോന്താർ ചെങ്ങളം കോൺഗ്രസ് ബൂത്ത് കമ്മിറ്റി നിർമിച്ച പ്രിയദർശിനി മന്ദിരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. സുധാകരൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ പൊന്നാട അണിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്ക് എം.പി. ഉണ്ണികൃഷ്ണൻ ഉപഹാരങ്ങൾ നൽകി. എൻ. നാരായണൻ, കെ.വി. രാമചന്ദ്രൻ, വി.എൻ. എരിപുരം, കെ. ബ്രിജേഷ് കുമാർ, നൗഷാദ് വാഴവളപ്പിൽ, എൻ.ജി. സുനിൽപ്രകാശ്, എൻ.വി. രാധാകൃഷ്ണൻ, എം.വി. സുഭാഷ് എന്നിവർ സംസാരിച്ചു. കെ.വി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. പ്രിയദർശിനി കലാവേദിയുടെ കലാവിരുന്നുകൾ അരങ്ങേറി. കോൺഗ്രസ് പോഷകസംഘടനാ സൗഹൃദസദസ്സിൽ കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. മുരളീധരൻ, സന്ദീപ് പാണപ്പുഴ, എൻ.കെ. സുജിത്ത്, പി.വി. കുഞ്ഞിക്കണ്ണൻ, എൻ. ശ്യാമള മോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story