Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബ കലഹത്തെ...

കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ചവിട്ടിക്കൊന്നു

text_fields
bookmark_border
കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ചവിട്ടിക്കൊന്നു പെരുമ്പാവൂർ: കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ചവിട്ടിക്കൊന്നു. കൂവപ്പടി കൊടുവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന ജയരേഖയാണ് (38) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കപ്പെട്ടെന്ന കാരണം ആരോപിച്ച് ഭർത്താവ് രമാകാന്തൻ ജയരേഖയെ മർദിക്കുകയായിരുന്നു. അടിവയറ്റിൽ ചവിട്ടേറ്റ ജയരേഖയെ മകനും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രമാകാന്തൻ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. തിരുവനന്തപുരം ശാസ്താംകുന്ന് സ്വദേശികളായ ഇവർ നാലുമാസം മുമ്പാണ് കൊടുവേലിപ്പടിയിലെ മത്തായി കവലക്ക് സമീപം താമസം തുടങ്ങിയത്. പ്രതിയെ പെരുമ്പാവൂരിൽെവച്ച് പൊലീസ് അറസ്റ്റ്ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story