Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിജയഭേരി സംഘടിപ്പിച്ചു

വിജയഭേരി സംഘടിപ്പിച്ചു

text_fields
bookmark_border
ചെറുവത്തൂര്‍: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും എസ്.എസ്.എൽ.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികൾക്കും നൂറുശതമാനം നേടിയ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള അനുമോദനം 'വിജയഭേരി' വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ.കെ.പി. ജയരാജന്‍, മുന്‍ എം.എൽ.എ കെ. കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്തംഗം വെങ്ങാട്ട് കുഞ്ഞിരാമന്‍, കെ. ശകുന്തള, പി.സി. ഫൗസിയ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ സ്വാഗതം പറഞ്ഞു. മൈൻറ് പവര്‍ ആൻഡ് മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ ബക്കര്‍ കൊയിലാണ്ടി ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story