Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.ആർ.ഡി പവലിയൻ പുതിയ...

പി.ആർ.ഡി പവലിയൻ പുതിയ ബസ്​സ്​റ്റാൻഡിൽ പ്രദർശനം തുടങ്ങി

text_fields
bookmark_border
കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തി​െൻറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കിയ സഹായി- പി.ആർ.ഡി പവലിയന്‍ താവക്കര ബി.ഒ.ടി ബസ് സ്റ്റാൻഡിൽ പ്രദര്‍ശനം തുടങ്ങി. മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭൻ, വിവിധ ബസ് തൊഴിലാളി യൂനിയന്‍ നേതാക്കളായ കെ. ജയരാജന്‍ (സി.ഐ.ടി.യു), പി. സൂര്യദാസ് (ഐ.എൻ.ടി.യു.സി), താവം ബാലകൃഷ്ണന്‍ (എ.ഐ.ടി.യു.സി), കെ.കെ. ബില്‍ഡേഴ്‌സ് മാനേജര്‍ യു. രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍ക്കാറി​െൻറ വിവിധ ചികിത്സാ-ക്ഷേമ പദ്ധതികള്‍, വയോജനങ്ങൾ, അംഗപരിമിതര്‍, വിധവകൾ, പ്രവാസികള്‍ തുടങ്ങിയവര്‍ക്കുള്ള വിവിധ ആനുകൂല്യം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയതാണ് പവലിയൻ. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന വകുപ്പുകൾ, അപേക്ഷാ മാനദണ്ഡങ്ങൾ, ആവശ്യമായ രേഖകൾ, അപേക്ഷാ രീതി തുടങ്ങിയ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുതിയ സ്റ്റാൻഡ് പ്രവേശന ഭാഗത്തുതന്നെ തയാറാക്കിയ പ്രദര്‍ശനം കാണാന്‍ ഒട്ടേറെ പേരെത്തി. പ്രദര്‍ശനം ഇന്നും തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story