Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗീത ഗോപിയുടെ മകളുടെ...

ഗീത ഗോപിയുടെ മകളുടെ ആഡംബര കല്യാണം ദൗർഭാഗ്യകരം ^കാനം രാജേന്ദ്രൻ

text_fields
bookmark_border
ഗീത ഗോപിയുടെ മകളുടെ ആഡംബര കല്യാണം ദൗർഭാഗ്യകരം -കാനം രാജേന്ദ്രൻ ഗീത ഗോപിയുടെ മകളുടെ ആഡംബര കല്യാണം ദൗർഭാഗ്യകരം -കാനം രാജേന്ദ്രൻ കാഞ്ഞങ്ങാട്: നാട്ടിക എം.എൽ.എ ഗീത ഗോപിയുടെ മകളുടെ ആഡംബര കല്യാണം ദൗർഭാഗ്യകരമായിപ്പോയെന്ന് സി.പി.െഎ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. അന്നും ഇന്നും ആഡംബര കല്യാണത്തിനെതിരെ പാർട്ടി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. എം.എൽ.എയോട് വിശദീകരണം തേടാൻ തൃശൂർ ജില്ല കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൗൺസിലി​െൻറ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഉചിതമായ നടപടിയെടുക്കും. ഇക്കാര്യത്തിൽ വിചാരണയില്ലാതെ വിധിപറയുന്നത് ശരിയല്ലെന്നും കാനം കൂട്ടിച്ചേർത്തു. കാസർകോട് ജില്ലയിലെ സി.പി.െഎ പ്രവർത്തക യോഗത്തിൽ സംബന്ധിക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഭാട വിവാഹങ്ങൾക്കെതിരെ നിയമസഭയിൽ സി.പി.െഎ നേതാവായ മുല്ലക്കര രത്നാകരൻ സംസാരിച്ചപ്പോൾ ഡസ്ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച ഗീത േഗാപി എം.എൽ.എ ആഴ്ച്ചകൾ പിന്നിടുംമുേമ്പ സ്വന്തം മകളുടെ വിവാഹം അത്യാഡംബരത്തോടെ നടത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story