Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKN asf11 അംഗൻവാടി...

KN asf11 അംഗൻവാടി പ്രവേശനോത്സവം

text_fields
bookmark_border
ശ്രീകണ്ഠപുരം: ചേപ്പറമ്പ് അംഗൻവാടിയിൽ പ്രവേശനോത്സവം നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനംചെയ്തു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണംചെയ്തു. ടി. ജനാർദനൻ അധ്യക്ഷതവഹിച്ചു. സി. രവീന്ദ്രൻ, ടി.വി. വിനീത, പി.വി. വിദ്യ എന്നിവർ സംസാരിച്ചു. മലയോരത്ത് െഡങ്കിപ്പനി: ജനങ്ങൾ ഭീതിയിൽ ശ്രീകണ്ഠപുരം: മലയോരഗ്രാമങ്ങളിൽ പലയിടത്തും ഡെങ്കിപ്പനി വ്യാപിച്ചിട്ടും ജനങ്ങളുടെ ഭീതിയകറ്റാൻ ആരോഗ്യവകുപ്പിന് താൽപര്യമില്ല. മലപ്പട്ടം പഞ്ചായത്തിൽ നിരവധിപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏരുപോയി പഞ്ചായത്തിൽ രണ്ടുപേർക്കും െഡങ്കി സ്ഥിരീകരിച്ചു. പയ്യാവൂർ മേഖലയിലും ഡെങ്കിപ്പനി പിടിപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളാകെ ഭീതിയിലായിട്ടും ആരോഗ്യവകുപ്പി​െൻറ പ്രവർത്തനം കാര്യക്ഷമമല്ലെന്നതാണ് അവസ്ഥ. മലയോരത്തെ പി.എച്ച്.സികളിലും മറ്റു സർക്കാർ ആശുപത്രികളിലും കിടത്തി ചികിത്സയില്ലാത്തതിനാൽ ഡെങ്കിപ്പനി പിടിപെട്ടവർ തളിപ്പറമ്പ്, കണ്ണൂർ, പരിയാരം ആശുപത്രികളിൽ ചികിത്സതേടുകയാണ്. സാധാരണ പനിപോലും െഡങ്കിയാണെന്ന ഭീതിയിലാണ് ജനങ്ങൾ. പല സർക്കാർ ആശുപത്രികളിലും ഡെങ്കിപ്പനി തടയാനുള്ള മരുന്നില്ല. ഡോക്ടർമാർ പലരും സ്വകാര്യ പ്രാക്ടിസിന് പോകുന്നതിനാൽ സർക്കാർ ആശുപത്രികളിലെ ചികിത്സ നാമമാത്രമാണെന്ന പരാതി വ്യാപകമാണ്. അനുമോദനയോഗം ശ്രീകണ്ഠപുരം: ചുഴലി നവഭാവന ഗ്രന്ഥാലയം ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനയോഗവും എൻഡോവ്മ​െൻറ് വിതരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. എം. ഗിരീഷ്കുമാർ അധ്യക്ഷതവഹിച്ചു. ചുഴലി ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ എം.വി. മുരളീധരൻ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണംചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ധനിഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.സി. പ്രിയ, ഗ്രാമപഞ്ചായത്ത് മെംബർ കെ.പി. റംലത്ത് എന്നിവർ സംസാരിച്ചു. പി. സൂരജ് സ്വാഗതവും വി. സുരേഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story