Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:26 AM GMT Updated On
date_range 7 Jun 2017 8:26 AM GMT'കടലറിയാൻ' നാളെ
text_fieldsbookmark_border
കണ്ണൂര്‍: മമ്പറം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ലോക സമുദ്രദിനമായ ജൂൺ എട്ടിന് പയ്യാമ്പലം കടല്‍തീരത്ത് 'കടലറിയാൻ' പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് വരെയാണ് പരിപാടി. കടലിെൻറ സംരക്ഷണത്തെക്കുറിച്ച് പ്രതിജ്ഞ, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. കടലിെൻറ പ്രതിഭാസത്തെക്കുറിച്ചും കടലിനെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ബോര്‍ഡ് പയ്യാമ്പലത്ത് സ്ഥാപിക്കും. ഇതിെൻറ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ബൈക്ക് റാലിയും പ്രതിജ്ഞയും ജില്ല കലക്ടര്‍ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കോര്പറേഷന് മേയര്‍ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. വാര്‍ത്തസമ്മേളനത്തില്‍ കോളജ് ചെയര്മാന് മമ്പറം ദിവാകരൻ, പ്രിന്‍സിപ്പൽ പ്രഫ. പി.വി. സദാനന്ദൻ, പി.വി. പ്രഭാത്, എസ്. ശരണ്യ, വന്ദന എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story