Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:09 AM GMT Updated On
date_range 7 Jun 2017 8:09 AM GMTആദരിച്ചു
text_fieldsbookmark_border
തലശ്ശേരി: ആപ്സാ കണ്ണൂരും മാവിലായി പൊതുജന വായനശാല ആൻഡ് മൊയ്തു മെമ്മോറിയൽ ലൈബ്രറിയും ചേർന്ന് വായനശാലയിൽ സംഘടിപ്പിച്ച ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മുൻനിരക്കാരെ കണ്ടെത്തി ആദരിക്കൽച്ചടങ്ങ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ലഘുലേഖാ പ്രകാശനവും പ്രസിഡൻറ് നിർവഹിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആപ്സാ പ്രസിഡൻറ് എം.കെ. അബ്ദുറഹ്മാൻ പദധതി രൂപരേഖ അവതരിപ്പിച്ചു. കണ്ണൂർ വാട്ടർ കൺസർവേഷൻ സൊസൈറ്റി സെക്രട്ടറി ഡി. കൃഷ്ണനാഥപൈ മണ്ണ്-ജലസംരക്ഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ക്ലാെസടുത്തു. ആപ്പ്സാ കോഒാഡിനേറ്റർ കെ.പി. ജയരാജൻ നമ്മുടെ പറമ്പുകളിലെ ജലസംരക്ഷണപ്രവൃത്തികളും ജലസ്വീകരണ പദ്ധതികളെപ്പറ്റിയും റെയ്ഡ്കോയിലെ പി.കെ. രവീന്ദ്രൻ കിണർ റീചാർജിങ്ങിനെപ്പറ്റിയും വിശദീകരിച്ചു. വി. സുരേഷ്, കെ. ശിവപ്രസാദ്, എ. ഭരതൻ, എ.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. മികച്ച ജലസംരക്ഷണപ്രവർത്തനം നടത്തിയ മൂന്നുപേരെ ഉപഹാരം നൽകി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story