Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉദ്യോഗാർഥികളുടെ യോഗം

ഉദ്യോഗാർഥികളുടെ യോഗം

text_fields
bookmark_border
ചെറുപുഴ: കെ.ടെറ്റ്, സെറ്റ് യോഗ്യതയുള്ള എല്‍.പി സ്കൂള്‍ അസിസ്റ്റൻറ്, യു.പി സ്കൂള്‍ അസിസ്റ്റൻറ് പരീക്ഷ എഴുതിയ മുഴുവന്‍ ടി.ടി.സി, ബി.എഡ് ഉദ്യോഗാർഥികളുടെയും യോഗം എട്ടിന് രാവിലെ 9.30ന് പയ്യന്നൂര്‍ ഐ സാറ്റില്‍ ചേരും. ഫോൺ: 9446675077. അംഗൻവാടി പുരസ്കാരം പെരിങ്ങോം: സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.എസ് അംഗൻവാടി പദ്ധതി പ്രവർത്തനങ്ങൾക്ക് സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ അവാർഡിന് പെരിങ്ങോം വയക്കര പഞ്ചായത്ത് അർഹത നേടി. പതിനായിരം രൂപയും ട്രോഫിയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂരിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയിൽ നിന്നും പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി പുരസ്കാരം ഏറ്റുവാങ്ങി. അംഗൻവാടികളുടെ നിലവാരം ഉയർത്തുന്നതിന് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പെരിങ്ങോം വയക്കര പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. പഞ്ചായത്തിലെ 40 അംഗൻവാടികൾക്കും സ്വന്തമായി കെട്ടിടവും വൈദ്യുതിയുമുണ്ട്. കഴിഞ്ഞ വാർഷിക പദ്ധതിയിൽ എല്ലാ അംഗൻവാടികൾക്കും ഗ്യാസ് സ്റ്റൗവും കണക്ഷനും പഞ്ചായത്ത് ഏർപ്പെടുത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story