Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ മത്സര പരീക്ഷ...

സൗജന്യ മത്സര പരീക്ഷ പരിശീലനം

text_fields
bookmark_border
പയ്യന്നൂർ: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറ കീഴിൽ പയ്യന്നൂർ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ഉദ്യോഗാർഥികൾക്കുള്ള കോച്ചിങ് സ​െൻററിൽ പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി തുടങ്ങിയ മത്സര പരീക്ഷകൾക്കായുള്ള പരിശീലനത്തി​െൻറ പുതിയ ബാച്ചുകൾ ജൂലൈ ആദ്യം തുടങ്ങും. റഗുലർ, അവധി ദിന ബാച്ചുകളിലായി 100 പേർക്കാണ് പ്രവേശനം. 80 ശതമാനം ന്യൂനപക്ഷക്കാർക്കും 20 ശതമാനം മറ്റ് പിന്നാക്കക്കാർക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്. സൗജന്യ പരിശീലനം റഗുലർ ബാച്ചുകാർക്ക് തിങ്കൾ മുതൽ വെള്ളി വരെയും അവധി ദിന ബാച്ചുകാർക്ക് ശനി, ഞായർ ദിവസങ്ങളിലും രാവിലെ 10 മുതൽ നാലുവരെയാണ് ക്ലാസ്. - താൽപര്യമുള്ളവർ അടുത്തമാസം 15ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷാ ഫോറം നേരിട്ടും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ.04985209677
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story