Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:25 AM GMT Updated On
date_range 6 Jun 2017 8:25 AM GMTനഗരത്തില്‍ ഈവര്‍ഷം 1500 വൃക്ഷത്തൈകള്‍ നടും -^മേയര്‍
text_fieldsbookmark_border
നഗരത്തില്‍ ഈവര്‍ഷം 1500 വൃക്ഷത്തൈകള്‍ നടും --മേയര്‍ മംഗളൂരു: കോര്‍പറേഷനിലെ 60 വാര്‍ഡുകളിലായി ഈവര്‍ഷം 1500 വൃക്ഷത്തൈകള്‍ നടുമെന്ന് മേയര്‍ കവിത സനില്‍ പറഞ്ഞു. മംഗളൂരു കോര്‍പറേഷെൻറ പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. വികസനത്തിെൻറ പേരില്‍ കോടാലിവീണ വ്യക്ഷങ്ങള്‍ക്ക് പകരം പ്രകൃതിക്ക് സമർപ്പിക്കാനുള്ള ഈ യജ്ഞത്തില്‍ എല്ലാ കൗണ്‍സിലര്‍മാരും പങ്കാളികളാവണം. പരിസ്ഥിതിസ്നേഹം ഒരുദിനത്തില്‍ അവസാനിപ്പിക്കേണ്ടതല്ലെന്നും മേയര്‍ അഭിപ്രായപ്പെട്ടു. കോര്പറേഷന് കമീഷണര്‍ മുഹമ്മദ് നസീർ, മുന്‍ മേയര്‍ ശശിധര്‍ ഹെഗ്ഡെ, ജോ. ഡയറക്ടര്‍ ഗോകുല്‍ദാസ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റൗഫ്, ശൈലജ, നാഗവേണി, നവീന്‍ ഡിസൂസ, സാബിത മിസഗക്വിത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story