Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയാളം: കേരളത്തിനെതിരെ...

മലയാളം: കേരളത്തിനെതിരെ ജൂണ്‍ 12ന് കര്‍ണാടക ബന്ദ്

text_fields
bookmark_border
മംഗളൂരു: കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാറിനെതിരെ ജൂൺ 12ന് കർണാടകയിൽ ബന്ദ് ആചരിക്കുമെന്ന് കര്‍ണാടക രക്ഷണവേദികെ പ്രസിഡൻറ് പ്രവീണ്‍കുമാര്‍ ഷെട്ടി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാസർകോട് കര്‍ണാടകയുടെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാജന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ആ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം സന്നദ്ധമാവുന്നില്ല. കര്‍ണാടകയോട് ചേരണമെന്നാഗ്രഹിക്കുന്ന ധാരാളമാളുകള്‍ കാസർകോട്ടുണ്ട്. കന്നട ഭാഷപോലും ഇല്ലാതാക്കാന്‍ കേരള സര്‍ക്കാന്‍ തുനിഞ്ഞ വേളയില്‍ മഹാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഒട്ടും വൈകാതെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story