Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:05 AM GMT Updated On
date_range 6 Jun 2017 8:05 AM GMTചെറുപുഴ ചെക്ഡാമിെൻറ പാര്‍ശ്വഭിത്തി തകര്‍ന്നു
text_fieldsbookmark_border
ചെറുപുഴ: കാര്യങ്കോട് പുഴക്കുകുറുകെ ജലവിഭവ വകുപ്പ് നിർമിച്ച വെൻഡഡ് ചെക് ഡാം കം ട്രാക്ടർ വേയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു. -----------------കഴിഞ്ഞ 21ന് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. ചെക്ഡാമിെൻറ ഇരുകരകളിലുമായി 160 മീറ്ററോളം നീളത്തിലും 30 അടിയിലധികം ഉയരത്തിലുമായി നിർമിച്ച പാര്‍ശ്വഭിത്തികളാണ് മഴ പെയ്തുതുടങ്ങിയതോടെ തകര്‍ച്ചയിലായത്. 2.50 മീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ നിർമിച്ച ജലസംഭരണിയുടെ പാര്‍ശ്വഭിത്തിയുടെ ചെറുപുഴ പഞ്ചായത്തിലുള്‍പ്പെടുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകളാണ് പൊട്ടിയത്. മണ്ണിട്ടുനിറച്ച ഭാഗത്തുനിന്നും കരിങ്കല്‍കെട്ടുകള്‍ പുഴയിലേക്ക് തള്ളി ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ചെക്ഡാം നിർമാണത്തില്‍ അപാകത ചൂണ്ടിക്കാട്ടി ഉദ്ഘാടനത്തിനു മുമ്പുതന്നെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വേനല്‍ക്കാലത്തെ കടുത്ത ജലക്ഷാമത്തില്‍ നിന്ന് ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വയക്കര, ചിറ്റാരിക്കാല്‍, പാലാവയല് വില്ലേജുകളിലെ 1038 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ജലസേചന സൗകര്യമൊരുക്കാന്‍ പദ്ധതിയിട്ട് നിർമിച്ചതാണ് ഡാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story