Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightsaudig1 സൗദിയിൽ...

saudig1 സൗദിയിൽ കാർബോംബ്​ സ്​ഫോടനത്തിൽ​ രണ്ടുപേർ മരിച്ചു

text_fields
bookmark_border
saudig1 സൗദിയിൽ കാർബോംബ് സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു (A) MUST സൗദിയിൽ കാർബോംബ് സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു റിയാദ്: കിഴക്കൻ സൗദിയിൽ ദമ്മാമിനടുത്ത് ഖത്തീഫിൽ സ്ഫോടകവസ്തുക്കളുമായി പോയ കാർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം മഗ്രിബ് നമസ്കാരത്തിന് തൊട്ടുമുമ്പ് ഖത്തീഫിലെ തിരക്കേറിയ പാതയിലാണ് സംഭവം. അവാമിയയിൽ നിരവധി അക്രമസംഭവങ്ങളിൽ പൊലീസ് തേടുന്ന മുഹമ്മദ് ശുമയീൽ, ഫാദിൽ ഹമാദി എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ടൊയോട്ട സെക്വായ കാറാണ് സ്ഫോടനത്തിൽ തകർന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടി പൊലീസ് മേഖല അരിച്ചുപെറുക്കുകയാണ്. ഭീകരാക്രമണമാണെന്നായിരുന്നു ആദ്യ നിഗമനം. പക്ഷേ, യഥാർഥ കാരണമെന്താണെന്ന് ഇപ്പോൾ അന്വേഷിച്ചുവരികയാണ് അധികൃതർ. സ്ഫോടനത്തെ തുടർന്ന് കാറിൽ നിന്ന് തീ ആളിപ്പടരുന്നതി​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ച രാവിെല അവാമിയയിൽ സുരക്ഷാസേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story