Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:56 AM GMT Updated On
date_range 31 July 2017 8:56 AM GMTഡി.വൈ.എഫ്.ഐ പ്രചാരണ ജാഥ
text_fieldsbookmark_border
പേരാവൂർ: നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന യുവജന പ്രതിരോധത്തിെൻറ പ്രചാരണാർഥമുള്ള തെക്കൻ മേഖല കാൽനട ജാഥക്ക് തിങ്കളാഴ്ച തുടക്കമാവും. ജില്ല പ്രസിഡൻറ് എം. ഷാജർ ലീഡറും ജില്ല ജോയൻറ് സെക്രട്ടറി സരിൻ ശശി മാനേജറുമായ ജാഥ വൈകീട്ട് അഞ്ചിന് കോളയാട്ട് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് ചുങ്കക്കുന്നിൽ നിന്ന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് കാക്കയങ്ങാട്ട് സമാപിക്കും. ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ ബ്ലോക്കുകളിൽ പര്യടനം നടത്തി ആഗസ്റ്റ് ആറിന് പെരിങ്ങത്തൂരിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story