Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎട്ടിക്കുളം...

എട്ടിക്കുളം മൊട്ടക്കുന്നിൽ വൻ ആയുധവേട്ട

text_fields
bookmark_border
പയ്യന്നൂർ: ബി.ജെ.പി, സി.പി.എം സംഘർഷം നിലനിൽക്കുന്ന എട്ടിക്കുളം മൊട്ടക്കുന്നിൽനിന്ന് വൻ ആയുധശേഖരം പിടികൂടി. ഏഴിമല നാവിക അക്കാദമിയുടെ അതിർത്തിയോട് ചേർന്നാണ് ഏഴ് വടിവാൾ, രണ്ട് മഴു, സ്റ്റീൽബോംബ് നിർമാണത്തിനുപയോഗിക്കുന്ന 14 സ്റ്റീൽ കണ്ടെയ്നറുകൾ ഇവ കണ്ടെത്തിയത്. നാവിക അക്കാദമി പ്രദേശത്ത് കാടുവെട്ടിത്തെളിക്കുന്നവരാണ് ഒളിപ്പിച്ചനിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്. ഉടൻ എട്ടിക്കുളത്തുണ്ടായിരുന്ന ബോംബ്സ്ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ സി.ഐ എം.പി. ആസാദ്, എസ്.ഐ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 11ന് എട്ടിക്കുളം കക്കംപാറയിൽ ബോംബേറിൽ 11 സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകരുടെ 14ഓളം വീടുകളും എട്ടിക്കുളം, കക്കംപാറ പ്രദേശങ്ങളിൽ സി.പി.എം പ്രവർത്തകരുടെ എട്ടോളം വീടുകളും തകർത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story